സിദ്ധിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി തടഞ്ഞു

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് താത്കാലിക ആശ്വാസം. സിദ്ധിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി തടഞ്ഞു. വിചാരണ കോടതി വെക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു.
സംസ്ഥാനം എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നു കോടതി ചോദിച്ചു. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിച്ചു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് അതിജീവിതയും സർക്കാരും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതായി സർക്കാർ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാൻ സിദ്ധിഖിനോട് കോടതി നിർദേശിച്ചു
The post സിദ്ധിഖിന് താത്കാലിക ആശ്വാസം; അറസ്റ്റ് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി തടഞ്ഞു appeared first on Metro Journal Online.