National

ജമ്മു കാശ്മീരിൽ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് തുടക്കമായി. ജമ്മു മേഖലയിലെ ജമ്മു, ഉധംപൂർ, സാംബ, കത്വ ജില്ലകളിലും കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപോര, കുപ് വാര ജില്ലകളിലുമാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം

ആദ്യഘട്ടത്തിൽ 61.38 ശതമാനം പോളിംഗും രണ്ടാംഘട്ടത്തിൽ 57.31 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഭരണഘടനയിലെ 370ാം വകുപ്പ് പിൻവലിച്ചതിന് ശേഷം ജമ്മു കാശ്മീരിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ജെപി നഡ്ഡ എന്നിവരും പ്രചാരണത്തിന് എത്തി. കോൺഗ്രസിനായി ദേശീയ പ്രസിഡന്റ് മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും എത്തിയിരുന്നു.

The post ജമ്മു കാശ്മീരിൽ ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ്; പ്രതീക്ഷയോടെ മുന്നണികൾ appeared first on Metro Journal Online.

See also  ഭീകരതക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് കാശ്മീർ ജനത; മുൻ പേജിൽ കറുപ്പ് അണിഞ്ഞ് കാശ്മീരിലെ പത്രങ്ങൾ

Related Articles

Back to top button