ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് പാലം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജമ്മു കാശ്മീരിലെ ചെനാബ് റെയിൽവേ പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ് ചെനാബ്. ഈഫൽ ടവറിനേക്കാൾ ഉയരം ചെനാബ് ആർച്ച് പാലത്തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലം രാജ്യത്തിന് സമർപ്പിക്കും.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കാശ്മീർ സന്ദർശനം കൂടിയാണിത്. കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പാലം. റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്ക് മുകളിലാണ് പാലം നിർമിച്ചിരിക്കുന്നത്
1400 കോടി രൂപ ചെലവിലാണ് നിർമാണം. ഉധംപൂർ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരമുള്ളയും ശ്രീനഗറുമായും ബന്ധിപ്പിക്കുന്ന പാലം കാശ്മീർ റെയിൽ പദ്ധതിയുടെ ഭാഗമാണ്. പാലം വരുന്നതോടെ ശ്രീനഗർ-ജമ്മു റൂട്ടിലെ സഞ്ചാര സമയം ഏഴ് മണിക്കൂറായി കുറയും.
467 മീറ്റർ നീളമുള്ള കമാനമാണ് പാലത്തിന്റെ ആകർഷണം. നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ആകെ നീളം 1315 മീറ്റർ.
The post ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ചെനാബ് പാലം ഇന്ന് രാജ്യത്തിന് സമർപ്പിക്കും appeared first on Metro Journal Online.