National

മുതാംസ് അലിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ പ്രമുഖ വ്യവസായി ബിഎം മുംതാസ് അലിയുടെ(52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ദേശീയപാത 66ലെ കുളൂർ പാലത്തിന് മുകളിൽ അപകടത്തിൽപ്പെട്ട നിലയിൽ ഇദ്ദേഹത്തിന്റെ ആഡംബര കാർ കണ്ടെത്തിയിരുന്നു

തുടർന്നാണ് ഫാൽഗുനി പുഴയിൽ തെരച്ചിൽ നടത്തിയത്. മുംതാസ് അലിയുടെ മൊബൈൽ ഫോണും കാറിന്റെ താക്കോലും പാലത്തിന് അടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

മുംതാസ് അലി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. താൻ മടങ്ങി വരില്ലെന്ന് കുടുംബ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പുലർച്ചെ മുംതാസ് അലി സന്ദേശമയച്ചിരുന്നു.

See also  EDയെ പേടിച്ച് മുഖ്യമന്ത്രി BJPയില്‍ അഭയം പ്രാപിച്ചു; എംകെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്

Related Articles

Back to top button