National

ജമ്മു കാശ്മീരും ഹരിയാനയും ആര് ഭരിക്കും; തെരഞ്ഞെടുപ്പ് ഫലം ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ

ജമ്മു കാശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. മൂന്ന് ഘട്ടമായി നടന്ന ജമ്മു കാശ്മീരിൽ 63 ശതമാനമാണ് പോളിംഗ്. ഹരിയാനയിൽ 65 ശതമാനം പോളിംഗും രേഖപ്പെടുത്തി. ഹരിയാനയിൽ കോൺഗ്രസ് തരംഗമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലം

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപീന്ദർ സിംഗ് ഹൂഡയുടെ പേര് തന്നെയാണ് പ്രധാനമായും പരിഗണിക്കുന്നത്. കുമാരി ഷെൽജയുടെ പേരും ചർച്ചയിലുണ്ട്

ജമ്മു കാശ്മീരിൽ തൂക്കുമന്ത്രിസഭക്കുള്ള സാധ്യതയാണ് സർവേകൾ പ്രവചിച്ചത്. സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് പ്രതിസന്ധി വന്നാൽ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് പിഡിപി കേന്ദ്രങ്ങളും അറിയിക്കുന്നത്. പിഡിപിയെ എൻസി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

The post ജമ്മു കാശ്മീരും ഹരിയാനയും ആര് ഭരിക്കും; തെരഞ്ഞെടുപ്പ് ഫലം ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ appeared first on Metro Journal Online.

See also  ബഹാവൽപൂരിലെ ആക്രമണത്തിൽ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Related Articles

Back to top button