National

ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; ഹരിയാനയിലും കാശ്മീരിലും കോൺഗ്രസ് മുന്നേറ്റം

ജമ്മു കാശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് മുന്നേറ്റം. ജമ്മു കാശ്മീരിലും ഹരിയാനയിലും കോൺഗ്രസ് സഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ഹരിയാനയിൽ കോൺഗ്രസ് 51 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി 32 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ ഏഴ് സീറ്റിലും മുന്നിട്ട് നിൽക്കുന്നു

കാശ്മീരിലും കോൺഗ്രസ്-എൻസി സഖ്യം കുതിക്കുകയാണ്. 54 സീറ്റുകളിൽ കോൺഗ്രസ്-എൻസി സഖ്യം മുന്നിട്ട് നിൽക്കുകയാണ്. ബിജെപി 23 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. പിഡിപി മൂന്ന് സീറ്റിലും മറ്റുള്ളവർ 10 സീറ്റിലും മുന്നിട്ട് നിൽക്കുന്നു

ഹരിയാനയിൽ കോൺഗ്രസിന് വൻ മുന്നേറ്റമാണെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഹരിയാനയിലെ വിജയം ഉറപ്പിച്ച് കൊണ്ട് ഡൽഹി എഐസിസി ആസ്ഥാനത്തും ഹരിയാനയിലും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്.

The post ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്; ഹരിയാനയിലും കാശ്മീരിലും കോൺഗ്രസ് മുന്നേറ്റം appeared first on Metro Journal Online.

See also  അവസാന മാവോയിസ്റ്റായ ലക്ഷ്മിയും കീഴടങ്ങി; കർണാടക ഇനി മാവോയിസ്റ്റ് രഹിത സംസ്ഥാനം

Related Articles

Back to top button