തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിൽ തന്നെ സ്വർണം; ജുലാന മണ്ഡലത്തിന്റെ താരമായി വിനേഷ് ഫോഗട്ട്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ജയം. 6140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനേഷ് ഫോഗട്ട് ജയിച്ചത്. ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് വിനേഷ് മത്സരിച്ചത്. ബിജെപി സ്ഥാനാർഥി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.
പാരീസ് ഒളിമ്പിക്‌സിൽ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ടിനെ ഭാരക്കൂടുതലിനെ തുടർന്ന് അയോഗ്യയാക്കിയിരുന്നു. പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു. വിനേഷിനൊപ്പം കോൺഗ്രസിൽ ചേർന്ന മറ്റൊരു ഗുസ്തി താരം ബജ്‌റംഗ് പുനിയയെ കിസാൻ കോൺഗ്രസിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റായും നിയമിച്ചിരുന്നു.
The post തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിൽ തന്നെ സ്വർണം; ജുലാന മണ്ഡലത്തിന്റെ താരമായി വിനേഷ് ഫോഗട്ട് appeared first on Metro Journal Online.