National

ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് ഇരട്ടപ്പൂട്ട്‌

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ വസതി പൊതുമരാമത്ത് വകുപ്പ് സീല്‍ ചെയ്തു. അതിഷിയുടെ വീടിന്റെ ഗേറ്റിന് അധികൃതര്‍ ഇരട്ട പൂട്ട് ഇട്ടിട്ടുണ്ട്.

അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് വസതി ഒഴിപ്പിച്ചത്. പ്രോട്ടോക്കോള്‍ ഉണ്ടായിട്ടും നിലവിലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് ബംഗ്ലാവ് അനുവദിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആരോപിച്ചു.

കെജ്രിവാളിന്റെ രാജിക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത അതിഷി വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ബംഗ്ലാവിലേക്ക് തന്റെ സാധനങ്ങള്‍ മാറ്റിയിട്ടുണ്ട്.

 

The post ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് ഇരട്ടപ്പൂട്ട്‌ appeared first on Metro Journal Online.

See also  തിരുപ്പതി അപകടം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

Related Articles

Back to top button