National
വിമാനത്തിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം

ജയ്പൂർ-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. 45കാരനായ രാകേഷ് ശർമയാണ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. ഇരുവരും ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു
വിമാനത്തിന്റെ വിൻഡോ സീറ്റിലാണ് സ്ത്രീ ഇരുന്നത്. രാകേഷ് ശർമ ഇവരുടെ പിന്നിലും. യാത്രക്കിടെ ഇയാൾ സ്ത്രീയെ മോശമായി സ്പർശിക്കുകയായിരുന്നു. ഇക്കാര്യം സ്ത്രീ കാബിൻ ക്രൂവിനെ അറിയിച്ചു.
ജീവനക്കാർ വിവരം വിമാനത്താവളത്തിൽ വിളിച്ച് അറിയിക്കുകയും വിമാനം ചെന്നൈയിൽ എത്തിയപ്പോൾ പോലീസ് ശർമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടൈൽ കമ്പനി ജീവനക്കാരനാണ് ശർമ