പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി കൂട്ടുപുഴയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ(30) മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ 32ാം മൈൽ മുടിയരഞ്ഞി കടവിലാണ് മൃതദേഹം കണ്ടെത്തിയത്
റഹീം ചാടിയ സ്ഥലത്ത് നിന്ന് നാല് കിലോമീറ്ററോളം മാറിയാണ് മൃതദേഹം തീരത്ത് അടിഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് റഹീം പുഴയിൽ ചാടിയത്. കർണാടകയിൽ നിന്ന് ആഡംബര കാറിൽ കേരളത്തിലേക്ക് വരികയായിരുന്നു റഹീമും സംഘവും
പോലീസ് കൈ കാണിച്ചതോടെ വാഹനം നിർത്തിയിറങ്ങിയ റഹീം ചെക്ക് പോസ്റ്റിന് സമീപത്തെ ഊടുവഴിയിലൂടെ ഓടി പുഴയിൽ ചാടുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും വെള്ളിയാഴ്ച രാത്രി മുതൽ തെരച്ചിൽ ആരംഭിച്ചെങ്കിലും റഹീമിനെ കണ്ടെത്തിയിരുന്നില്ല
The post പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി appeared first on Metro Journal Online.


