National

അടുത്ത ചീഫ് ജസ്റ്റിസ് ആരാകും; പിൻഗാമിയെ നിർദേശിച്ച് കേന്ദ്രത്തിന് കത്തയച്ച് ഡി.വൈ ചന്ദ്രചൂഡ്

സുപ്രിം കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ രണ്ടാമനായ സഞ്ജീവ് ഖന്നയെ അടുത്ത ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ശുപാർശ ചെയ്തതായി റിപ്പോർട്ട്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിൻഗാമിയെ നിർദേശിക്കുന്ന പതിവുണ്ട്.

ഡിവൈ ചന്ദ്രചൂഡിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചാൽ രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നിയമിതനാകും. 2025 മെയ് 13ന് വിരമിക്കുന്ന സഞ്ജീവ് ഖന്നക്ക് ആറ് മാസമാകും ചീഫ് ജസ്റ്റിസ് പദവിയിൽ ഇരിക്കാൻ സാധിക്കുക. ഡിവൈ ചന്ദ്രചൂഡ് നവംബർ 10നാണ് വിരമിക്കുക

The post അടുത്ത ചീഫ് ജസ്റ്റിസ് ആരാകും; പിൻഗാമിയെ നിർദേശിച്ച് കേന്ദ്രത്തിന് കത്തയച്ച് ഡി.വൈ ചന്ദ്രചൂഡ് appeared first on Metro Journal Online.

See also  ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം: ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

Related Articles

Back to top button