Kerala

അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളി ലീഗ്; ഈരാറ്റുപേട്ട നഗരസഭയിൽ പ്രതിസന്ധി

ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം തുടരുന്നു. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം മാത്രം നൽകാമെന്നാണ് ലീഗിന്റെ നിലപാട്. 

ചെയർപേഴ്‌സൺ സ്ഥാനം ഇല്ലെങ്കിൽ ഭരണത്തിന്റെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രണ്ട് പാർട്ടികളും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ഇതോടെ നഗരസഭാ ഭരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്

ഈരാറ്റുപേട്ട നഗരസഭിയൽ 29 വാർഡിൽ 16 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതിൽ 9 വാർഡും മുസ്ലിം ലീഗിനാണ്. കോൺഗ്രസിന് അഞ്ച് കൗൺസിലർമാരാണുള്ളത്. രണ്ട് പേർ സ്വതന്ത്രരാണ്.
 

See also  പല പെൺകുട്ടികളെയും യുവ നേതാവ് ഉപയോഗിച്ചിട്ടുണ്ട്; ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്ന് റിനി ആൻ ജോർജ്

Related Articles

Back to top button