National
ഇന്ത്യന്‍ സേനക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാരവാന് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: ജമ്മുവിലെ പൂഞ്ചിലും രാജൗരിയിലും ഇന്ത്യന്‍ സേന സാധാരണക്കാരെ പീഡിപ്പിച്ച് കൊന്നൊടുക്കുന്നുണ്ടെന്ന റിപോര്‍ട്ട് പുറത്തുവിട്ട ദി കാരവന്‍ മാസികയോട് കാരണം കാണിക്കല്‍ കത്തയച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. സൈന്യത്തിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രാലയം രംഗത്തെത്തി മാസങ്ങള്‍ക്ക് ശേഷമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി.
സ്‌ക്രീംസ് ഫ്രം ദി ആര്‍മി പോസ്റ്റ് എന്ന പരമ്പരയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ജമ്മുവിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി 25 സാധാരണക്കാരെ പിടികൂടിയെന്നും ക്രൂരമായി ആക്രമിച്ചുവെന്നുമാണ് റിപോര്‍ട്ടില്‍ പറഞ്ഞത്.
The post ഇന്ത്യന്‍ സേനക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാരവാന് കാരണം കാണിക്കല്‍ നോട്ടീസ് appeared first on Metro Journal Online.