Movies

എന്നാലും എന്റെ ബേസിലെ….വല്ലാത്തൊരു രാശി തന്നെ; ഹിറ്റില്‍ നിന്ന് ഹിറ്റിലേക്ക് സൂക്ഷ്മദര്‍ശിനി

ചര്‍ച്ചയായി ബേസിലിന്റെ അഭിനയംസംവിധായകനായി വന്ന് അഭിനയത്തില്‍ ശ്രദ്ധ നേടി നിഷ്‌കളങ്കനായ ഒരു സാധാരണ നടന്‍. ഇന്ന് ആ യുവാവില്ലാതെ മല്ലുഹുഡിന് ഹിറ്റുകളുണ്ടാകില്ലെന്ന അവസ്ഥയിലേക്ക് വരെ എത്തിക്കൊണ്ടിരിക്കുകയാണ്. ബേസില്‍ ജോസഫ് ആണ് ആ രാശിയുള്ള നടന്‍.

അഭിനയിച്ചതും സംവിധാനം ചെയ്തതുമായ മുഴുവന്‍ ചിത്രങ്ങളും ഹിറ്റാകുകയോ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയോ ജനശ്രദ്ധ നേടുകയോ ചെയ്യാതിരുന്നിട്ടില്ലെന്നത് തന്നെയാണ് ബേസിലിന്റെ പ്രത്യേകത. ബേസിലും നസ്രിയയും ഒന്നിച്ച് അഭിനയിച്ച സുക്ഷ്മദര്‍ശിനിയെന്ന സിനിമ ഇപ്പോള്‍ വമ്പന്‍ ഹിറ്റിലേക്ക പോകുകയാണ്. കുടുംബപ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററുകളിലെത്തുന്ന സിനിമയിലെ ബേസിലിന്റെ കഥാപാത്രം ഏറെ വ്യത്യസ്തമാണ്.

ചിത്രത്തിലെ മാനുവല്‍ എന്ന കഥാപാത്രത്തെ ബേസില്‍ സ്വതസിദ്ധമായ രീതിയില്‍ മികച്ചതായി മാറ്റിയിരിക്കുകയാണ്. ‘ജാന്‍എമന്‍’, ‘പാല്‍തു ജാന്‍വര്‍’, ‘ജയ ജയ ജയ ജയഹേ’, ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘ഫാലിമി’, ‘ഗുരുവായൂരമ്പല നടയില്‍’, ‘നുണക്കുഴി’ അങ്ങനെ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച് ഇപ്പോള്‍ ‘സൂക്ഷ്മദര്‍ശിനി’യിലൂടെ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് സംവിധായകരിലെ നടനും നടന്മാരിലെ സംവിധായകനുമായ ബേസില്‍.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ചിത്രം ഉടന്‍ തന്നെ അമ്പത് കോടി ക്ലബ്ലില്‍ എത്തുമെന്നും ബേസിലിന്റെ ആദ്യ അമ്പത് കോടി പടം ഇതാകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

The post എന്നാലും എന്റെ ബേസിലെ….വല്ലാത്തൊരു രാശി തന്നെ; ഹിറ്റില്‍ നിന്ന് ഹിറ്റിലേക്ക് സൂക്ഷ്മദര്‍ശിനി appeared first on Metro Journal Online.

See also  ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ സ്കോളർഷിപ് പരീക്ഷ നാളെ

Related Articles

Back to top button