Gulf

ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി

അബുദാബി: യുഎഇയുടെ ഔദ്യോഗിക വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി സര്‍വിസ് ആരംഭിക്കാന്‍ നീക്കംതുടങ്ങി. പുതിയ സര്‍വിസുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ ആകെ സെക്ടറുകളുടെ എണ്ണം 83ല്‍നിന്നും 93 ആയി ഉയരുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് സിഇഒ അന്റോണോള്‍ഡോ നെവെസ് വ്യക്തമാക്കി.

25ന് ആയിരിക്കും സെക്ടറുകള്‍ ഏതെല്ലാമെന്ന് പ്രഖ്യാപിക്കുക. അടുത്ത വര്‍ഷം പ്രാഗ്, അല്‍ അലമൈന്‍, വാര്‍സോ തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വിസ് ആരംഭിക്കുമെന്നും സിഇഒ വെളിപ്പെടുത്തി.

The post ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി appeared first on Metro Journal Online.

See also  ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി

Related Articles

Back to top button