Local
ഒ.വി വിജയന്‍ കാര്‍ട്ടൂണ്‍ പുരസ്‌കാരം ഗിരീഷ് മൂഴിപ്പാടത്തിന്

അരീക്കോട്: ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം തിരുവനന്തപുരം ഏര്‍പ്പെടുത്തിയ ഒ.വി വിജയന്‍ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന് ഗിരീഷ് മൂഴിപ്പാടം അര്‍ഹനായി. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ 30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. അരീക്കോട് മൂഴിപ്പാടം സ്വദേശിയായ ഗിരീഷ് അരീക്കോട് മൈസസ് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ്. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കാര്‍ട്ടൂണ്‍ കോളവും കൈകാര്യം ചെയ്തുവരുന്നു. കാര്‍ട്ടൂണ്‍ രംഗത്ത് ഗീരിഷ് നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം ഭാരവാഹികളായ സി.ഇ സുനില്‍, ഉണ്ണി അമ്മയമ്പലം, ദത്താത്രേയ ദത്തു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.