National

പൊഖ്‌റാൻ പരീക്ഷണത്തിന്റെ ബുദ്ധികേന്ദ്രം; ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു

പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു. 88 വയസായിരുന്നു. രാജസ്ഥാനിലെ പൊഖ്‌റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്ക് വഹിച്ചു. അറ്റോമിക് എനർജി കമ്മീഷന്റെ ചെയർമാനായിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറായും പ്രവർത്തിച്ചിട്ടുണ്ട്

അദ്ദേഹത്തിന്റെ സേവനങ്ങൾ പരിഗണിച്ച് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1974ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയതിനെ തുടർന്ന് അമേരിക്ക ചിദംബരത്തിന് വിസ നിഷേധിച്ചു. സാങ്കേതിക വിദ്യങ്ങൾ വിദേശത്ത് നിന്ന് വാങ്ങുന്നതിനോട് അദ്ദേഹം എന്നും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു

നൂതന സാങ്കേതിക വിദ്യകൾ രാജ്യത്ത് തന്നെ വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിആർഡിഒയുമായി സഹകരിച്ച് 1998ലെ പൊഖ്‌റാൻ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചത്.

See also  എഎപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി; പാർട്ടിയുടെ മുഖമായ കെജ്രിവാളും തോറ്റു

Related Articles

Back to top button