National

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; കരസേന വാഹനത്തിന് നേർക്ക് ഭീകരർ വെടിയുതിർത്തു

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനത്തിന് നേർക്ക് ഭീകരർ വെടിയുതിർത്തു. 20 റൗണ്ടിലേറെ വെടിയുതിർത്തതായാണ് വിവരം. രാവിലെ ഏഴരയോടെ കാശ്മീർ അഖ്‌നൂരിൽ ജോഗ് വാനിലെ ശവാസൻ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

ഒളിച്ചിരുന്ന ഭീകരർ വാഹനത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. കരസേനയുടെ ആംബുലൻസിനെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്നാണ് വിവരം. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല

പ്രദേശത്ത് ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുകയാണ്. കാശ്മീരിൽ ഒരാഴ്ചക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. ഒക്ടോബർ 25ന് ഗുൽമാർഗിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു.

The post കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; കരസേന വാഹനത്തിന് നേർക്ക് ഭീകരർ വെടിയുതിർത്തു appeared first on Metro Journal Online.

See also  തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു

Related Articles

Back to top button