National

പഴകിയ മോമോസ് കഴിച്ചു; ഹൈദരാബാദിൽ യുവതി മരിച്ചു, 15 പേർ ചികിത്സയിൽ

ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോസ് കഴിച്ച് 33കാരി മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രേഷ്മ ബീഗവും പെൺമക്കളും വെള്ളിയാഴ്ചയാണ് ഹൈദരാബാദിലെ ഒരു തെരുവ് കച്ചവടക്കാരന്റെ കടയിൽ നിന്ന് മോമോസ് കഴിച്ചത്.

ഒരു മണിക്കൂർ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഞായറാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു, മക്കൾ രണ്ടുപേരും ചികിത്സയിലാണ്. പരിശോധനയിൽ വിൽപ്പനക്കാരന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്

വൃത്തിഹീനമായ സാഹചര്യത്തിലാണ് മോമോ പാകം ചെയ്തതെന്നും പൊലീസ് കണ്ടെത്തി. രേഷ്മ ബീഗത്തിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് സ്റ്റാൾ നടത്തുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

See also  കർണാടകയിൽ 80കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് ആഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

Related Articles

Back to top button