National

മാസ്മരിക ഭൂപ്രകൃതി, ഊർജസ്വലമായ പാരമ്പര്യം: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനധ്വാനികളായ ജനങ്ങൾക്കും പേര് കേട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വരും കാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ദിന ആശംസകൾ നേർന്നിരുന്നു. ഐക്യകേരളത്തിനായി പൊരുതിയ പൂർവികരുടെ ശ്രമങ്ങൾ പാഴാകില്ലെന്ന് ഉറപ്പ് വരുത്താം. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതൽ പ്രകാശപൂർണമാക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

The post മാസ്മരിക ഭൂപ്രകൃതി, ഊർജസ്വലമായ പാരമ്പര്യം: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി appeared first on Metro Journal Online.


See also  ചില വ്യക്തികൾക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയുണ്ടാകാം; അമിത് ഷായെ വിമർശിച്ച് വിജയ്

Related Articles

Back to top button