National

കർണാടകയിൽ മല മുകളിലെ ക്ഷേത്രത്തിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; നിരവധി പേർക്ക് പരുക്ക്

കർണാക ചിക്കമംഗളൂരുവിലെ മലമുകളിലെ ക്ഷേത്രത്തിൽ നടന്ന അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. തീർഥാടനത്തിനായി മല നടന്ന് കയറിവർ ചെളിയിൽ കാൽ വഴുതി വീണു. മലയിൽ നിന്ന് കാൽ വഴുതി വീണും തിക്കിലും തിരക്കിലും പെട്ടാണ് 12 പേർക്ക് പരുക്കേറ്റത്. നിരവധി തീർഥാടകർ മലമുകളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

ചിക്കമംഗളൂരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായ ഇന്ന് ആയിരങ്ങളാണ് മല കയറാനെത്തിയത്. ദീപാവലി ഉത്സവത്തിന്റെ ഭാഗമായി മല കയറ്റത്തിനുള്ള നിയന്ത്രണങ്ങളിൽ ഇളവും വരുത്തിയിരുന്നു

ഇതോടെയാണ് നിരവധി തീർഥാടകർ മല കയറാനെത്തിയത്. തിരക്ക് നിയന്ത്രിക്കാനായി കൂടുതൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

The post കർണാടകയിൽ മല മുകളിലെ ക്ഷേത്രത്തിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  മകളെ കൊല്ലാൻ സഹായം തേടിയത് മകളുടെ കാമുകനോട്; മകളുടെ ആവശ്യപ്രകാരം അമ്മയെ കൊലപ്പെടുത്തി വാടകക്കൊലയാളി

Related Articles

Back to top button