National

17കാരന്റെ ക്വട്ടേഷന്‍; ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: 70,000 രൂപക്ക് വേണ്ടി 17കാരന്റെ ക്വട്ടേഷനില്‍ ഡല്‍ഹിയില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹി ഷഹ്ദാരയില്‍ ഇന്നലെയാണ് സംഭവം. ആകാശ് ശര്‍മ, ബന്ധുവായ റിഷഭ് ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്. 70,000 രൂപയുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലെക്ക് കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

വാടകക്കൊലയാളിയാണ് കൊലപാതകം നടത്തിയത്. വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിനേഴ് വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി സ്‌കൂട്ടറിലെത്തി ഇവരുടെ സമീപത്തെത്തുന്നതും ആകാശിന്റെ കാല്‍ക്കല്‍തൊട്ട് വണങ്ങുന്നതും പരിസരത്തുനിന്ന വാടകക്കൊലയാളി ആകാശിന് നേര്‍ക്ക് വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണവുന്നതാണ്. ആകാശിനുനേര്‍ക്ക് അയാള്‍ അഞ്ചുതവണ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ആകാശിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് ശര്‍മയ്ക്ക് വെടിയേറ്റത്.

ആകാശിന്റെ അകന്ന ബന്ധുവായ പതിനേഴുകാരന്‍, ആകാശിന് 70,000 രൂപ ഒരുമാസം മുന്‍പ് വായ്പ നല്‍കിയിരുന്നു. പണം മടക്കി നല്‍കുകയോ ആകാശ് ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയോ ഉണ്ടാകാത്തതിനാലാണ് കൊലപാതകത്തിനായുള്ള പദ്ധതി 17കാരന്‍ തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.ആകാശ് ശര്‍മ, റിഷഭ് ശര്‍മ, ആകാശിന്റെ മകന്‍ ക്രിഷ് ശര്‍മ എന്നിവര്‍ വീടിന് മുന്‍വശത്തെ റോഡില്‍ പടക്കം പൊട്ടിച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

The post 17കാരന്റെ ക്വട്ടേഷന്‍; ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ത്രിപുരയിൽ സ്‌കൂൾ വിട്ട് വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Related Articles

Back to top button