Movies

കറുത്തച്ചൻ ഊട്ടിനെ സിനിമയാക്കാൻ ജയസൂര്യ; മൂകാംബികയിൽ തിരക്കഥ പൂജിച്ചു

ജയസൂര്യയെ നായകനാക്കി കളങ്കാവൽ ഫെയിം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കഥയുടെ പൂജ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നിർവഹിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന സിനിമയുടെ സംഗീത സംവിധാനം മുജീബ് മജീദാണ്. ഓർഡിനറി, അനാർക്കലി, ഉടൻ റിലീസാകുന്ന കാളിയൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് പുതിയ ചിത്രത്തിന്‍റെ പിന്നിലും.

നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം-ഫൈസൽ അലി, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

വേനൽക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും. സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകം ജനിപ്പിച്ച സിനിമയാണിത്. കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്കെയിൽ ത്രില്ലർ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികൾ.

See also  ശ്രീതേജിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കും; വിമർശനങ്ങൾക്ക് പിന്നാലെ അല്ലു അർജുൻ

Related Articles

Back to top button