Gulf

യുഎഇ-കുവൈറ്റ് വീക്ക് ഫെബ്രുവരി മൂന്നിന്

അബുദാബി: ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎഇ-കുവൈറ്റ് വീക്ക് അടുത്ത മാസം മൂന്ന്, നാല് തിയതികളില്‍ നടക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം ശക്തമാക്കുന്നതിനൊപ്പം പുതിയ അവസരങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നതാണ് പരിപാടി. യുഎഇ സാമ്പത്തികാര്യ മന്ത്രാലയം, ദുബൈ ചേംമ്പേഴ്‌സ് എന്നിവ കുവൈറ്റ് കോണ്‍സുലേറ്റ് ജനറലുമായും ദുബൈ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് അതോറിറ്റിയുമായും സഹകരിച്ചാണ് വീക്ക് നടത്തുന്നത്. ഇരു രാജ്യങ്ങളിലെയും പ്രധാനപ്പെട്ട ബിസിനസുകാര്‍, പോളിസിമേക്കേഴ്‌സ്, ഇന്റെസ്ട്രിയല്‍ ലീഡേഴ്‌സ് തുടങ്ങിയവരാണ് പങ്കെടുക്കുക. യുഎഇക്കും കുവൈറ്റിനുമിടയില്‍ തന്ത്രപ്രധാനമായ വ്യാപാര പങ്കാളിത്തം ഉറപ്പാക്കാനും സാമ്പത്തിക രംഗത്തെ സഹകരണം വര്‍ധിപ്പിക്കാനും ഏറെ പ്രധാനപ്പെട്ടതാണ് യുഎഇ-കുവൈറ്റ് വീക്കെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സിയൂദി അഭിപ്രായപ്പെട്ടു.

The post യുഎഇ-കുവൈറ്റ് വീക്ക് ഫെബ്രുവരി മൂന്നിന് appeared first on Metro Journal Online.

See also  നാളെ യുഎഇയില്‍ താപനില കുറയും; മഴക്കും സാധ്യത

Related Articles

Back to top button