National

ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമം; മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ അപകടം സംഭവിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് വണ്ടല്ലൂർ-മിഞ്ചൂർ ഔട്ടർ റിംഗ് റോഡിലാണ് സംഭവം. ഗുഡുവാഞ്ചേരി സ്വദേശി വിക്കിയാണ്(19) മരിച്ചത്.

ഹെൽമറ്റ് ധരിക്കാതെ, ബൈക്ക് ഓടിക്കുന്നതിനിടെ വിവിധ രീതിയിൽ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിക്കി ബൈക്കിൽ നിന്നും തെറിച്ചു വീണു

വിക്കിയുടെ തല ചെന്നിടിച്ചത് റോഡരികിലെ വൈദ്യുതി തൂണിലാണ്. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

The post ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമം; മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Metro Journal Online.

See also  30 വർഷം, 6 അന്തർവാഹിനികൾ; ഇന്ത്യൻ പദ്ധതി ഇഴയുമ്പോൾ, ചൈനീസ് സഹായത്തോടെ പാകിസ്ഥാൻ മുന്നോട്ട്

Related Articles

Back to top button