National

പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി

പൊതുനന്മക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടന ബെഞ്ചിലെ ഏഴ് പേർ നിലപാട് എടുത്തു. രണ്ട് പേർ ഭിന്നവിധി എഴുതി

1978ൽ ജസ്റ്റിസ് വിആർ കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കൾ ജനനന്മക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്. വിധി നിലനിൽക്കുന്നത് സ്വകാര്യ വ്യക്തികൾക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു

ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ വിധി. എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

The post പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന വിധി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി appeared first on Metro Journal Online.

See also  ട്രാക്കിൽ മരത്തടി കെട്ടിവെച്ചു; യുപിയിൽ രാജധാനി അടക്കമുള്ള രണ്ട് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം

Related Articles

Back to top button