National

വിശ്വാസ്യതവേണമെന്ന് അഭിഷേക് ബച്ചന്‍; പഴയ വീഡിയോ ക്ലിപ് വീണ്ടും വൈറലാവുന്നു

മുംബൈ: മുന്‍പ് അഭിഷേക് ബച്ചന്‍ നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ് വീണ്ടും വൈറലാകുന്നു. ഭാര്യയും ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ നായികമാരില്‍ പ്രമുഖയുമായ ഐശ്വര്യ റായിയുമായുള്ള ദാമ്പത്യം വിവാഹമോചനത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് പഴയ വീഡിയോ ക്ലിപ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അവതാരകയായ സിമി ഗരേവാള്‍ അഭിഷേകുമായി മുന്‍പ് നടത്തിയ അഭിമുഖത്തിന്റെ ക്ലിപ്പ് പങ്കിട്ടതാണ് വൈറലാവാന്‍ ഇടയാക്കിയത്.

വിവാഹമോചനം അധികം വൈകാതെ സംഭവിക്കുമെന്ന കിംവദന്തികള്‍ ശക്തമാകുന്നതിനിടെയാണ് ഈ ക്ലിപ് എത്തിയിരിക്കുന്നെന്നതും ശ്രദ്ധേയമായ കാര്യമാണ്. സിമി ഗരേവാള്‍ തന്റെ ജനപ്രിയ ഷോയായ റെന്‍ഡെസ്വസ് വിത്ത് സിമി ഗരേവാളില്‍ നിന്നുള്ള ഒരു വീഡിയോ കട്ടിങ്ങാണ് ക്ലിപ്പായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2003ലെ ഈ അഭിമുഖത്തില്‍ ബന്ധങ്ങളിലെ പ്രതിബദ്ധതയെയും വിശ്വസ്തതയെയും കുറിച്ചുള്ള തന്റെ വീക്ഷണം അഭിഷേക് വിശദീകരിക്കുന്നുണ്ട്. ഒരു താമശയ്‌ക്കോ, കളിക്കോവേണ്ടി പ്രതിബദ്ധത പ്രകടപ്പിക്കരുതെന്ന് അഭിഷേക് തുറന്നു പറയുന്നു.

അഭിഷേക് യഥാര്‍ത്ഥത്തില്‍ ചുറ്റുമുള്ള ഏറ്റവും നല്ല ആളുകളില്‍ ഒരാളാണെന്ന സാക്ഷ്യപ്പെടുത്തലുമായി ചലച്ചിത്ര നിര്‍മ്മാതാവും കൊറിയോഗ്രാഫറും നടിയുമായ ഫറാ ഖാന്‍ സിമിയെ പിന്തുണച്ചെന്നതും എടുത്തുപറയേണ്ടതാണ്. ഐശ്വര്യ റായിയുമായുള്ള വിവാഹമോചനം അഭ്യൂഹങ്ങളായി പടരുന്ന വേളയില്‍ ഇത്തരം ഒരു പോസ്റ്റ് നന്നായോ എന്നു ചിലര്‍ വീഡിയോക്കടിയില്‍ കമന്റിടുന്നുമുണ്ട്. ബോളിവുഡിലെ നനുത്തചലനങ്ങള്‍പോലും നേരത്തെ അറിയാറുള്ള സിമി കാലക്കൂട്ടി എറിഞ്ഞതാണോയെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് അഭിഷേക് എന്ന് പറഞ്ഞാണ് സിമി ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്. ഐശ്വര്യ റായിയുടെ പിറന്നാള്‍ ദിനത്തിന് പിറ്റേ ദിവസമാണ് സിമിയുടെ പോസ്റ്റ് എന്നതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് സിമി ഇങ്ങനെ എഴുതി ”അഭിഷേകിനെ വ്യക്തിപരമായി അറിയാവുന്ന എല്ലാവരും അദ്ദേഹം ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണെന്ന് സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു. നല്ല മൂല്യങ്ങളും സഹജമായ മാന്യതയുമാണ് അദ്ദേഹത്തിന്’. സിമിയുടെ പോസ്റ്റ് തുടരുന്നത് ഇങ്ങനെയാണ്.

The post വിശ്വാസ്യതവേണമെന്ന് അഭിഷേക് ബച്ചന്‍; പഴയ വീഡിയോ ക്ലിപ് വീണ്ടും വൈറലാവുന്നു appeared first on Metro Journal Online.

See also  ഇൻഡിഗോയ്ക്ക് 944 കോടി രൂപ നികുതി പിഴ; നടപടി തെറ്റും ‘ബാലിശ’മെന്ന് പ്രതികരണം

Related Articles

Back to top button