ഉത്തർപ്രദേശിൽ സ്‌കൂളിലേക്ക് നടന്നു പോയ പ്രിൻസിപ്പളിനെ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ സ്‌കൂൾ പ്രിൻസിപ്പളിനെ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. ഷബാബ് ഉൽ ഹസൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് 250 മീറ്റർ മാത്രമാണ് അകലമുള്ളത്. സ്ഥിരമായി സ്‌കൂളിലേക്ക് നടന്നു പോകുന്ന ആളായിരുന്നു ഷബാബ്. അക്രമികളെ കണ്ടുപിടിക്കാനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
അക്രമിസംഘത്തിലെ ഒരാളുടെ മുഖം സിസിടിവിയിൽ വ്യക്തമാണ്. മറ്റേയാൾ ഹെൽമറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പോലീസ് അറിയിച്ചു.
The post ഉത്തർപ്രദേശിൽ സ്‌കൂളിലേക്ക് നടന്നു പോയ പ്രിൻസിപ്പളിനെ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു appeared first on Metro Journal Online.