National

ജമ്മു കാശ്മീരിലെ സോപോറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു

പ്രദേശത്ത് രണ്ടിലേറെ ഭീകരർ തമ്പടിച്ചിരുന്നതായി സുരക്ഷാ സേനക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു. തുടർന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു

അതേസമയം കിഷ്ത്വാറിൽ ഇന്നലെ രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രം ഭീകരർ പുറത്തുവിട്ടിരുന്നു. അതേസമയം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല

See also  പറക്കുന്നതിനിടെ ഇന്ധനം തീർന്നു; പൊള്ളാച്ചിയിൽ നിന്ന് പറന്നുയർന്ന ഭീമൻ ബലൂൺ പാലക്കാട് ഇറക്കി

Related Articles

Back to top button