Kerala

രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയം

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ടാം ദിവസവും ഒളിവിൽ തുടരുന്നു. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട്-കർണാടക അതിർത്തിയിൽ തെരച്ചിൽ നടത്തുകയാണ്. രാഹുൽ ഒളിച്ച് താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് രക്ഷപ്പെടുന്നതിൽ പോലീസിന് സംശയമുണ്ട്

പോലീസിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുണ്ടോയെന്നാണ് സംശയം. എസ് ഐ ടി നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അച്ചടക്ക നടപടി വൈകുന്നതിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. കോടതി തീരുമാനം കാത്തുനിൽക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തി. എന്നാൽ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് കെപിസിസി നേതൃത്വം
 

See also  ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്, രക്തസാക്ഷി ഫണ്ടും മുക്കി: കെ സുരേന്ദ്രൻ

Related Articles

Back to top button