Kerala

സംഘ്പരിവാർ അജണ്ടക്ക് കുട പിടിക്കുന്നു; സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് സതീശൻ

കേരളത്തിലെ സിപിഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാർ അജണ്ടയ്ക്ക് സിപിഎം കുടപിടിക്കുന്നു. എ വിജയരാഘവന്റെ വർഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് ആദ്യം കരുതിയതെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും മോശമായ ഒരു നിലപാട് സിപിഎം ഒരുകാലത്തും എടുത്തിട്ടില്ല. അത്രയും ജീർണതയാണ് ആ പാർട്ടിയെ ബാധിച്ചിരിക്കുന്നത്. സംഘപരിവാറിനെ ഭയന്നാണ് സിപിഎം നേതാക്കൾ ജീവിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന് പിന്നിലുള്ളത് തീവ്രവാദ ശക്തികളാണ് എന്നാണ് പറഞ്ഞത്

ജമാഅത്തെ ഇസ്ലാമിയുമായി എന്നാണിത്രയും പ്രശ്നം സിപിഎമ്മിനുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ എത്ര എൽഡിഎഫുകാർ മത്സരിച്ചിട്ടുണ്ട്. കേരളത്തിൽ മൂന്ന് പതിറ്റാണ്ടായി ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്നത് എൽഡിഎഫിനെയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പിണറായി വിജയൻ പോയിട്ടുണ്ടല്ലോയെന്നും സതീശൻ ചോദിച്ചു.

The post സംഘ്പരിവാർ അജണ്ടക്ക് കുട പിടിക്കുന്നു; സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് സതീശൻ appeared first on Metro Journal Online.

See also  മകളുടെ ഹർജി ഹൈക്കോടതി തള്ളി; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും

Related Articles

Back to top button