പ്രവാസികളെ പുറത്താക്കുന്ന കമ്പനികള്‍ക്ക് അവാര്‍ഡ് നല്‍കും

ദോഹ: സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് അവാര്‍ഡ് നല്‍കാനൊരുങ്ങി ഖത്തര്‍. പ്രവാസികള്‍ക്ക് പകരം കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ഖത്തര്‍ മന്ത്രിസഭയുടേതാണ് നിര്‍ണായക തീരുമാനം.
തൊഴില്‍ മേഖലയില്‍ സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന സ്ഥാപങ്ങള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ‘ഖത്തര്‍ അവാര്‍ഡ്’ എന്ന പേരില്‍ പുരസ്‌കാരം നല്‍കാന്‍ തൊഴില്‍ മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ഖത്തര്‍ ദേശീയ വിഷന്റെ ഭാഗമാണ്. തീരുമാനം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത് മുന്‍ നിര്‍ത്തിയാണ് ഖത്തര്‍ അവാര്‍ഡ് എന്ന പേരില്‍ ആദരിക്കുന്നത്. സ്വദേശി വല്‍ക്കരണ മേഖലയില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കിടയില്‍ മത്സരം പ്രോത്സാഹിപ്പിക്കാനും അവാര്‍ഡ് വഴി കഴിയും
The post പ്രവാസികളെ പുറത്താക്കുന്ന കമ്പനികള്‍ക്ക് അവാര്‍ഡ് നല്‍കും appeared first on Metro Journal Online.