National

ബോംബ് ഭീഷണി: നാഗ്പൂർ-കൊൽക്കത്ത ഇൻഡിഗോ വിമാനം റായ്പൂരിൽ ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം റായ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം 6ഇ 812 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

റായ്പൂർ വിമാനത്താവളത്തിലെത്തിയ വിമാനം പരിശോധിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് കീർത്തൻ റാത്തോഡ് പറഞ്ഞു. ഒക്ടോബർ 26 വരെയുള്ള 13 ദിവസത്തിനിടെ 300 ലധികം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നത്.

മിക്ക ഭീഷണികളും സോഷ്യൽ മീഡിയ വഴിയാണ് വന്നത്. ഒക്ടോബർ 22ന് മാത്രം ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും 13 വീതം വിമാനങ്ങൾ ഉൾപ്പെടെ 50 ഓളം വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.

The post ബോംബ് ഭീഷണി: നാഗ്പൂർ-കൊൽക്കത്ത ഇൻഡിഗോ വിമാനം റായ്പൂരിൽ ഇറക്കി appeared first on Metro Journal Online.

See also  ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെയെണ്ണം 18 ആയി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

Related Articles

Back to top button