National

അരുണാചലിൽ ആശുപത്രിയിൽ 40കാരന്റെ ആക്രമണം; ഭാര്യയും മകളുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിൽ നാൽപതുകാരൻ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെംഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം

നികം സാങ്ബിയ എന്നയാളാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും ഇയാൾ പോലീസുദ്യോഗസ്ഥരെയും ആക്രമിച്ചു. ഒരു പോലീസുകാരന് ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്

പ്രതിയെ പിന്നീട് കൂടുതൽ പോലീസ് എത്തി കീഴടക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

The post അരുണാചലിൽ ആശുപത്രിയിൽ 40കാരന്റെ ആക്രമണം; ഭാര്യയും മകളുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  വാഹനത്തിന് 15 വർഷത്തെ പഴക്കമുണ്ടോ; എങ്കിൽ ഇന്ധനം നൽകില്ല: രാജ്യ തലസ്ഥാനത്തെ മാറ്റത്തിൽ ഞെട്ടി ജനങ്ങൾ

Related Articles

Back to top button