Kerala

മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നൽകി ചാണ്ടി ഉമ്മൻ

മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നുവെന്ന പരാതിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയമസഭാംഗമെന്ന നിലയിൽ കടുത്ത അവഹേളനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മൻ സ്പീക്കർക്ക് പരാതി നൽകി.

ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോട് കാണിച്ച അവഹേളനമാണെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു

ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവം സമാപനം എന്നീ പരിപാടികളിൽ നിന്നാണ് സ്ഥലം എംഎൽഎയും സംഘാടക സമിതി രക്ഷാധികാരിയുമായ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത്. രാവിലെ നടന്ന സമ്മേളനം മന്ത്രി വിഎൻ വാസവനും ഭിന്നശേഷി കലോത്സവ സമാപനം ഭിന്നശേഷി കമ്മീഷണർ ഡോ. പിടി ബാബുരാജുമാണ് ഉദ്ഘാടനം ചെയ്തത്.

See also  മിഥുൻ കേരളത്തിന് നഷ്ടമായ മകൻ; ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാനാകില്ല: മന്ത്രി ശിവൻകുട്ടി

Related Articles

Back to top button