National

കസ്തൂരി ഒളിവിൽ കഴിഞ്ഞത് പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ; വിവരം അറിഞ്ഞത് ജോലിക്കാർ വഴി

തെലുങ്കർക്കെതിരായ വിദ്വേഷ പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിയെ പിടികൂടിയത് ജോലിക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. ഹൈദരാബാദിൽ പ്രശസ്ത നിർമാതാവിന്റെ വീട്ടിലാണ് നടി ഒളിവിൽ താമസിച്ചത്. ഇവിടെ എത്തിയ പോലീസ് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് വിസമ്മതിച്ച കസ്തൂരി തർക്കിക്കുകയായിരുന്നു

വിവരം ശേഖരിക്കാൻ മാത്രമാണ് പറഞ്ഞതോടെയാണ് വാതിൽ തുറന്നത്. ഇതോടെ നടിയെ കസ്റ്റഡിയിലെടുത്ത് ചെന്നൈയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. നേരത്തെ സമൻസുമായി ചെന്നൈ പോയസ് ഗാർഡനിലെ കസ്തൂരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് നടി ഒളിവിൽ പോയ വിവരം പോലീസ് മനസ്സിലാക്കുന്നത്

മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അന്വേഷണത്തിൽ നടി ഹൈദരാബാദിലേക്ക് കടന്നെന്നും നിർമാതാവിന്റെ വീട്ടിലുണ്ടെന്നും വിവരം ലഭിച്ചു. ഈ വീട്ടിലെ ജോലിക്കാരെ കണ്ടെത്തിയ പോലീസ് ഇവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.

The post കസ്തൂരി ഒളിവിൽ കഴിഞ്ഞത് പ്രശസ്ത നിർമാതാവിന്റെ വീട്ടിൽ; വിവരം അറിഞ്ഞത് ജോലിക്കാർ വഴി appeared first on Metro Journal Online.

See also  തിരിച്ചയക്കുന്നവരുടെ പൂർണ വിവരങ്ങൾ കൈമാറണം; അമേരിക്കയോട് ഇന്ത്യ: പ്രധാനമന്ത്രി ഈ മാസം 13ന് യുഎസിലെത്തും

Related Articles

Back to top button