National

ഭർതൃമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ

തമിഴ്‌നാട് വില്ലുപുരത്ത് ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത(23), കാമുകൻ സതീഷ് എന്നിവരാണ് അറസ്റ്റിലായത്.

ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് റാണിയെ ഇവർ കൊലപ്പെടുത്തിയത്. ഹോട്ടലിൽ നിന്ന് ഫ്രൈഡ് റൈസിൽ ഉറക്ക ഗുളിക ചേർത്ത് നൽകി റാണിയെ മയക്കി കിടത്തി.

റാണി ഉറങ്ങിയ ശേഷം പെട്രോളുമായി എത്തിയ സതീഷ് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകം വ്യക്തമായത്.

The post ഭർതൃമാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു; യുവതിയും കാമുകനും അറസ്റ്റിൽ appeared first on Metro Journal Online.

See also  ഇന്ത്യക്കാര്‍ക്ക് യുഎഇയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനാവുന്ന രാജ്യങ്ങള്‍ അറിയുമോ?

Related Articles

Back to top button