National

ഡൽഹി ബിജെപി ഓഫീസിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്; പരിഭ്രാന്തി, ഒടുവിൽ ട്വിസ്റ്റ്

ഡൽഹി ബിജെപി ഓഫീസിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി സൃഷ്ടിച്ചു. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്.

ആളുകൾ പരിഭ്രാന്തരായതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖല പൂർണമായും വളഞ്ഞ ശേഷമായിരുന്നു പരിശോധന. അന്വേഷണത്തിനൊടുവിൽ ബാഗ് ഒരു മാധ്യമപ്രവർത്തകന്റേതാണെന്ന് വ്യക്തമായി.

ഇതോടെയാണ് ആശങ്ക ഒഴിഞ്ഞത്. എങ്കിലും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

See also  അർജുനെ കാണാതായിട്ട് എഴുപത് ദിവസം പിന്നിടുന്നു; ഷിരൂരിൽ കാലാവസ്ഥ വെല്ലുവിളി, ഇന്ന് റെഡ് അലർട്ട്

Related Articles

Back to top button