National

അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല; അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി

ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയുമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ട്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണ്. പ്രധാനമന്ത്രി മോദി അദാനിയെ സംരക്ഷിക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കും. സംയുക്ത പാർലമെന്റ് സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു

ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി അദാനിക്കെതിരെ നടപടിക്ക് തയ്യാറാകുന്നില്ല. മോദിക്ക് ഇനി നടപടിയെടുക്കണമെന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

The post അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല; അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി appeared first on Metro Journal Online.

See also  ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം

Related Articles

Back to top button