National

ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ നോക്കുന്നു: പ്രധാനമന്ത്രി

ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് തടസ്സപെടുന്നത് കാരണം ഏറ്റവുമധികം പ്രയാസം നേരിടുന്നത് യുവ എംപിമാരാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നത്. സഭ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് പിന്തുണയില്ലെന്നും മോദി പറഞ്ഞു

ഈ സമ്മേളനത്തിന് ഏറെ പ്രത്യേകതയുണ്ട്. ഭരണഘടനയുടെ 75ാം വാർഷികത്തിന് ഇടയിലാണ് സമ്മേളനം നടക്കുന്നതെന്നും മോദി പറഞ്ഞു. ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

അതേസമയം പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ വാദങ്ങൾ ഉയർത്താനാണ് സാധ്യത. മണിപ്പൂർ കലാപവും അദാനിക്കെതിരെ യുഎസ് കോടതി കേസെടുത്തതും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതും അടക്കമുള്ള ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയേക്കും.

See also  2 കോടി ആവശ്യപ്പെട്ട് സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ മുൻമന്ത്രിയുടെ മകനടക്കം 5 പേർ അറസ്റ്റിൽ

Related Articles

Back to top button