Kerala

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി; സംഭവം ഇഡി റെയ്ഡിനിടെ

പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (58) ബെംഗളൂരുവിലെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള സ്വന്തം ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സി.ജെ. റോയ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി പരിശോധന നടക്കുന്നുണ്ടായിരുന്നു. 

ജനുവരി 30 ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസ് വളപ്പിനുള്ളിൽ വെടിയൊച്ച കേട്ട് എത്തിയ ജീവനക്കാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അദ്ദേഹത്തെ കണ്ടത്. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇഡി റെയ്ഡിനിടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് സമ്മർദ്ദങ്ങളാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

See also  തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം എന്നെന്നേക്കുമായി നിർത്തുമെന്ന് ബാബുരാജ്

Related Articles

Back to top button