National

നോൺ വെജ് കഴിക്കുന്നതിനെ ചൊല്ലി വഴക്കിട്ട് കാമുകൻ; എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കി

എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ(25) മുംബൈയിലെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവരുടെ കാമുകനെ അറസ്റ്റ് ചെയ്തു. അന്ധേരിയിലെ ഫ്‌ളാറ്റിൽ ഡാറ്റ കേബിളിൽ തൂങ്ങിമരിച്ച നിലയിലാണ് സൃഷ്ടിയെ കണ്ടെത്തിയത്.

വീട്ടുകാരുടെ പരാതിയിലാണ് സൃഷ്ടിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ(27) കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. സൃഷ്ടി നോൺ വെജ് കഴിക്കുന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്

തിങ്കളാഴ്ച രാവിലെ താൻ മരിക്കാൻ പോകുകയാണെന്ന് സൃഷ്ടി ആദിത്യയെ വിളിച്ചു പറഞ്ഞു. ഫ്‌ളാറ്റിലേക്ക് എത്തിയ ആദിത്യ മറ്റൊരാളുടെ സഹായത്തോടെ വാതിൽ തുറന്ന് നോക്കിയപ്പോളാണ് സൃഷ്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

The post നോൺ വെജ് കഴിക്കുന്നതിനെ ചൊല്ലി വഴക്കിട്ട് കാമുകൻ; എയർ ഇന്ത്യ പൈലറ്റ് ജീവനൊടുക്കി appeared first on Metro Journal Online.

See also  ഓപ്പറേഷൻ സിന്ദൂർ നടപടിയെ പ്രശംസിച്ച് സിനിമാ ലോകം; ദൗത്യം പൂർത്തിയാകുന്നതുവരെ ജനങ്ങൾ ഒപ്പമുണ്ടെന്ന് രജനീകാന്ത്

Related Articles

Back to top button