Sports
വീഡിയോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത് വീരാട് കോലി

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനം കാഴ്ച്ചവെക്കുകയാണെന്ന ആരോപണത്തിന് പിന്നാലെ വീരാട് കോലിക്കെതിരെ പുതിയ ആരോപണം. കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ താരം മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്തു സംസാരിച്ചുവെന്നാണ് വാര്‍ത്ത.
മെല്‍ബണ്‍ വിമാനത്താവളത്തില്‍ നില്‍ക്കെ തന്റെ കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കവെ കോലി മാധ്യമ പ്രവര്‍ത്തകയോട് കയര്‍ക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്. ടെലിവിഷന്‍ ചാനലിന്റെ ക്യാമറകള്‍ വിരാട് കോ്‌ലിയുടെ കുടുംബത്തെ ഫോക്കസ് ചെയ്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
കുട്ടികള്‍ക്കൊപ്പം തനിക്ക് ഒരല്‍പ്പം പ്രൈവസി ആവശ്യമാണ്. തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ എടുക്കാന്‍ പാടില്ലെന്നും വിരാട് കോഹ്‌ലി ടെലിവിഷന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞതായി 7ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.