National

ജാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജാർഖണ്ഡിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യ സഖ്യമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുഖ്യമന്ത്രിയായി സഖ്യത്തിലെ മുഖ്യ കക്ഷിയായ ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ

പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ നേതാക്കൾ യോഗം ചേർന്നാണ് ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്

നാല് മന്ത്രിസ്ഥാനമാണ് 16 സീറ്റുള്ള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആർജെഡിക്കും സിപിഐഎംഎല്ലിനും ഓരോ മന്ത്രിസ്ഥാനം നൽകിയേക്കും. 81 അംഗ നിയമസഭയിൽ 56 സീറ്റുകളാണ് ഇന്ത്യ സഖ്യം സ്വന്തമാക്കിയത്.

See also  27 വർഷത്തിന് ശേഷം ഡൽഹി ഭരിക്കാൻ ബിജെപി; തിരിച്ചടി നേരിട്ട് ആപ്, തകർന്നടിഞ്ഞ് കോൺഗ്രസ്

Related Articles

Back to top button