National

തെലങ്കാനയിൽ ദുരഭിമാന കൊല: അന്യജാതിക്കാരനെ വിവാഹം ചെയ്ത വനിതാ കോൺസ്റ്റബിളിനെ സഹോദരൻ കൊലപ്പെടുത്തി

തെലങ്കാനയിൽ ദുരഭിമാന കൊല. അന്യ ജാതിക്കാരനെ വിവാഹം ചെയ്തെന്ന കാരണത്താൽ വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്.

കോൺസ്റ്റബിൾ നാഗമണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ് പറയുന്നു. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു.

15 ദിവസം മുൻപായിരുന്നു നാഗമണിയുടെ വിവാഹം. ബന്ധുക്കൾക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

The post തെലങ്കാനയിൽ ദുരഭിമാന കൊല: അന്യജാതിക്കാരനെ വിവാഹം ചെയ്ത വനിതാ കോൺസ്റ്റബിളിനെ സഹോദരൻ കൊലപ്പെടുത്തി appeared first on Metro Journal Online.

See also  കനയ്യ കുമാർ സന്ദർശിച്ച ക്ഷേത്രം ഗംഗാജലം കൊണ്ട് വൃത്തിയാക്കി; ബിഹാറിൽ പുതിയ വിവാദം

Related Articles

Back to top button