National

പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; പാർലമെന്റിൽ ഭരണഘടനയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം

പാർലമെന്റിൽ ഭരണഘടനയെ കുറിച്ച് ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും 16, 17 തീയതികളിൽ ചർച്ച നടത്തും. നാളെ മുതൽ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കിരൺ റിജിജു പറഞ്ഞു.

അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും അഞ്ചാം ദിവസവും സ്തംഭിച്ചിരുന്നു. കോൺഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിന്റെ യോഗം ബഹിഷ്‌കരിച്ചു. ഭരണഘടനയിൽ രണ്ട് ദിവസത്തെ ചർച്ച നടത്തിയാൽ പ്രതിഷേധത്തിൽ നിന്ന് പിൻമാറാമെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സർക്കാർ ആദ്യം ഗൗനിച്ചിരുന്നില്ല.

അദാനി, മണിപ്പൂർ, വയനാട്, സംഭാൽ, ഫിഞ്ചൽ ചുഴലിക്കാറ്റിന് തമിഴ്നാടിന് സഹായം, കർഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങൾ ലോക്സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രവാക്യം മുഴക്കി

പിൻമാറാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞ് വീണ്ടും 12 മണിക്ക് ചേർന്നപ്പോഴും ബഹളം തുടർന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ത്യ-ചൈന വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ നടത്താനിരുന്ന പ്രസ്താവനയും മാറ്റിവെച്ചു.

 

The post പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; പാർലമെന്റിൽ ഭരണഘടനയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം appeared first on Metro Journal Online.

See also  അല്ലു അർജുൻ്റെ അറസ്റ്റ് : രേവന്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ

Related Articles

Back to top button