Kerala

വാനോളം ഉയരത്തിലേക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ്

തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ നിർമിച്ച ഫിക്സിഡ് വിംഗ് ഡ്രോൺ നു മിന്നും തിളക്കം.

എസ് എ ഇ സതേൺ സെക്ഷൻ ചെന്നൈയിൽ സംഘടിപ്പിച്ച ഡ്രോൺ ഡെവലപ്പ്മെന്റ് ചലഞ്ച്(DDC) മത്സരത്തിൽ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ അഖിലേന്ത്യ തലത്തിൽ ആറാം റാങ്കും, സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കി.

ഇതുകൂടാതെ ബെസ്റ്റ് ഡിസൈൻ റിപ്പോർട്ട്‌ എന്ന കാറ്റഗറിയിൽ മൂന്നാം സ്ഥാനവും നേടിയെടുത്ത് തിളക്കമാർന്ന വിജയം കൈവരിച്ചു.

ആകെ മത്സരത്തിൽ 36 ടീമുകളാണ് പങ്കെടുത്തത്.

അവസാനവർഷ മെക്കാനിക്കൽ വിദ്യാർഥികളായ പോൾ ജെ നെല്ലിശ്ശേരി(ക്യാപ്റ്റൻ), വിവേക് വി വി(വൈസ് ക്യാപ്റ്റൻ), വിഘ്‌നേഷ് സി പി, സായി കൃഷ്ണ, ജെഫിൻ ജസ്റ്റിൻ, ലക്ഷ്മി ദാസ്, ശ്രീപ്രിയ എം കെ, ഗൗരി രാജൻ, ഇലക്ട്രിക്കൽ വിദ്യാർത്ഥി ഗൗതം കെ മനോജ്‌ എന്നിവരടങ്ങുന്ന സംഘം അസിസ്റ്റന്റ് പ്രൊഫ. അൻവർ സാദിഖിന്റെ മേൽനോട്ടത്തിലാണു ഡ്രോൺ നിർമിച്ചത്.

1.7 മീറ്റർ വിംഗ് സ്പാനിൽ പറന്നുയരാൻ 2000 വാട്ട് ബി.ൽ.ഡി.സി മോട്ടോറും, 25വോൾട് ലിതിയം പോളിമർ ബാറ്ററിയും ഡ്രോൺനു കരുത്തായി.

The post വാനോളം ഉയരത്തിലേക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ് appeared first on Metro Journal Online.

See also  സംഘ്പരിവാറിനെ കയറ്റാതെ എൻഎസ്എസ് ധീരമായ നിലപാടെടുത്തു; ചെന്നിത്തലയെ ക്ഷണിച്ചതിൽ സന്തോഷമെന്ന് സതീശൻ

Related Articles

Back to top button