അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; സംഭവം സുവർണ ക്ഷേത്രത്തിൽ വെച്ച്

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. സുവർണക്ഷേത്രത്തിൽ വെച്ചാണ് വധശ്രമം നടന്നത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്നാണ് ദൽ ഖൽസ പ്രവർത്തകനായ നാരായൺ സിംഗ് വെടിയുതിർത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ മതപരമായ ചടങ്ങുകൾ ക്ഷേത്രത്തിൽ നടക്കുന്നതിനിടെയാണ് സംഭവം. സുഖ്ബീർ സിംഗിന്റെ സമീപത്ത് നിന്നാണ് വെടിവെപ്പുണ്ടായത്. വീൽ ചെയറിൽ ഇരിക്കുകയായിരുന്ന സുഖ്ബീറിന് നേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു
അക്രമിയെ ഉടൻ തന്നെ സുഖ്ബീറിന് ഒപ്പമുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി. പ്രവേശന കവാടത്തിന്റെ ചുവരിലാണ് വെടിയുണ്ടകൾ പതിച്ചതെന്നും ആർക്കും പരുക്കില്ലെന്നും പോലീസ് അറിയിച്ചു. നാരായൺ സിംഗ് എന്ന അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
The post അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്; സംഭവം സുവർണ ക്ഷേത്രത്തിൽ വെച്ച് appeared first on Metro Journal Online.