Sports

റിഷഭ് പന്തിന്റെ കൈക്ക് ചോര്‍ച്ച; സിംപിള്‍ ക്യാച്ച് പോലും മിസ്സാക്കി

ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ അനായാസ ക്യാച്ച് മിസ്സാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇന്ത്യയുടെ വരുതിയിലേക്ക് കളി തിരിച്ചെത്തിക്കാന്‍ സാധിക്കുമായിരുന്ന വിക്കറ്റായിരുന്നു പന്തിന്റെ അശ്രദ്ധകൊണ്ട് നഷ്ടമായത്.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം മൂന്നാം സെഷനിലാണ് അദ്ദേഹം ഒരു അനായാസ ക്യാച്ച് താഴെയിട്ടു കളഞ്ഞഞ്ഞത് ഓസീസ് ഓപ്പണറും യുവ താരവുമായ നതാന്‍ മക്സ്വീനിക്കാണ് റിഷഭിന്റെ പിഴവ് കാരണം ആയുസ് നീട്ടിക്കിട്ടിയത്.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് റിഷഭ് പന്തിന്റെ മണ്ടത്തരം കാരണം അര്‍ഹിച്ച വിക്കറ്റ് നഷ്ടമായത്. ഓസ്ട്രേലിയയുടെ ഇന്നിങ്സിലെ ഏഴാമത്തെ ഓവറിായിരുന്നു സംഭവം. വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെന്ന നിലയിലാണ് ഓസീസ് ഈ ഓവര്‍ ആരംഭിച്ചത്. എട്ടു റണ്‍സുമായി ഉസ്മാന്‍ ഖവാജയും ഒരു റണ്ണെടുത്ത നതാന്‍ മക്സ്വീനിയുമായിരുന്നു അപ്പോള്‍ ക്രീസില്‍. ഈ ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു ആരാധകരെ നിരാശപ്പെടുത്തിയ സംഭവം. മകസ്വീനിയുടെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. പക്ഷെ വളരെ വൈകിയാണ് റിഷഭ് ഇതിനോടു പ്രതികരിച്ചത്. വലതു വശത്തേക്ക് അദ്ദേഹം ഡൈവ് ചെയ്തെങ്കിലും ബോള്‍ കൈയിലൊതുങ്ങിയില്ല.

അതേസമയം, ഈ ഒരു ക്യാച്ച് മിസ്സിംഗോടെ പന്തിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പന്തിനെ മാറ്റി സഞ്ജുവടക്കമുള്ള കീപ്പര്‍മാരെ തിരിച്ചുവിളിക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്.

The post റിഷഭ് പന്തിന്റെ കൈക്ക് ചോര്‍ച്ച; സിംപിള്‍ ക്യാച്ച് പോലും മിസ്സാക്കി appeared first on Metro Journal Online.

See also  ഒരു പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം കടന്ന് മഹാരാഷ്ട്ര; എസ്എംഎ ട്രോഫിയിൽ കേരളത്തിന് തോൽവി

Related Articles

Back to top button