സഞ്ജുവിനൊത്ത പിന്‍ഗാമി; രാജ്യാന്തര ടി20യില്‍ മറ്റൊരു ടി20 സെഞ്ച്വറിയുമായി തൃശൂര്‍ ഗഡി

ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയായ സഞ്ജുവിനിതാ പുതിയൊരു പിന്‍ഗാമി വന്നിരിക്കുന്നു. പേര് വിനൂ ബലാകൃഷ്ണന്‍. 35കാരനായ ഈ തൃശൂര്‍ സ്വദേശി പക്ഷെ ഇന്ത്യക്ക് വേണ്ടിയല്ല ബാറ്റ് തട്ടിയത്. ആഫ്രിക്കന്‍ ടീമിന് വേണ്ടിയാണ് ഈ മലയാളി താരം ഗ്രൗണ്ടിലിറങ്ങിയത്.
ദക്ഷിണാഫ്രിക്കക്കെതിരെയും സെഞ്ച്വറി നേടി ബോട്‌സ്വാനയെന്ന രാജ്യത്തിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ വിനു 66 പന്തില്‍ 101 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്‌സും 12 ഫോറുമാണ് താരത്തിന്റെ പ്രകടന മികവിലേക്ക് നയിച്ചത്. ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 175ലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ എസ്വാറ്റിനിയുടെ ഇന്നിംഗ്‌സ് 18.4 ഓവറില്‍ 127 റണ്‍സിനൊടുങ്ങി.
അതേസമയം, വിനുവിന്റെ ആദ്യ ടി20 സെഞ്ച്വറിയല്ല ഇത്. 33 ടി20 മത്സരങ്ങളില്‍ നിന്നായി വിനു 678 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്.
The post സഞ്ജുവിനൊത്ത പിന്‍ഗാമി; രാജ്യാന്തര ടി20യില്‍ മറ്റൊരു ടി20 സെഞ്ച്വറിയുമായി തൃശൂര്‍ ഗഡി appeared first on Metro Journal Online.